പതനം 

രാവിന്റെ യാമങ്ങൾ കാത്തിരുന്നു സൂര്യകിരണങ്ങളെ
മഞ്ഞിന്റെ മാറിടം കീറിപ്പൊളിക്കാൻ
നോവിന്റെ വിഴുപ്പു ഭാണ്ഡങ്ങൾ ഒന്നൊന്നായ് പേറി
യാത്രയായ് അവൾ, എന്നെന്നേക്കുമായി
നിശബ്ദമായിരുന്നു ആ തേങ്ങൽ
ഉരുകി തീരുമ്പോഴും ശപിക്കാനറിയാതെ
ഒരിറ്റു ജലത്തുള്ളിയായ് അവശേഷിച്ചതാ
പക്ഷേ തീർന്നില്ല ക്രൂരതകൾ
കാലം,കാലന്റെ മുഖം മൂടിയിട്ട് തകർത്താടി
ആ ചൂടേറ്റവൾ വാടി അവസാന നീരൊഴുക്കും നിലച്ചു
കാണികളുണ്ടായിട്ടും സാക്ഷികളില്ലാതെ
നിയമവ്യവസ്ഥികളുണ്ടായിട്ടും പരിരക്ഷയില്ലാതെ
അവളും നടന്നു നീങ്ങി, ഇനി അവളും മറക്കാൻ വിധിച്ച
കോടികളിലൊരാൾ , ഒരാള്മാത്രം

Comments

Popular posts from this blog