Posts

Showing posts from 2017
Image
വാക്കുകൾ കൊണ്ട് കീറിമുറിച്ചിട്ടും എന്തേ നീ എന്നിൽ മരിച്ചില്ല ഇന്നെന്റെ മൗനത്തിൻ തടവറയിലായിരുന്നിട്ടും എന്തേ നീയൊന്നു കരഞ്ഞില്ല നിന്നിലേക്കുള്ള ദൂരമിനിയുമേറും കാരണം ഇതെന്റെ തീരുമാനം നിന്നോടുള്ള സ്നേഹത്തിനു മുന്നിൽ ഞാൻ തീർത്ത കഥാപാത്രം
Image
ഏതു ജൻമം പിറന്നാലും  എത്രെ യുഗങ്ങൾ കഴിഞ്ഞാലും എന്റെയീ  നെറുകയിൽ സിന്ദൂര ചോപ്പണിയാൻ നിനക്കെ കഴിയൂ ഓരോ പുലരിയിലും ഓരോ സന്ധ്യ് യിലും നീ എന്നിൽ ചായം വിതറുമ്പോൾ ഞാൻ അറിയാതെ വീണ്ടും നിന്നോട് പ്രണയത്തിലാകുന്നു
Image
നിന്റെ മൗനം തിരകളായ് ആഞ്ഞടിക്കുമ്പോൾ എന്റെ പ്രണയം ഒരു തീരമായ്  അതേറ്റുവാങ്ങുന്നു തിരയറിയാതെ ഒരിറ്റു കണ്ണീർ പൊഴിച് 
Image
                                                                            നിന്നെ നഷ്ടപ്പെടുമ്പോൾ എന്റെ കണ്ണുനീർ പൊഴിഞ്ഞിരിക്കാം പക്ഷെ പ്രണയം തോല്കുന്നില്ല ഈ വേർപാടിലൂടെ ഓരോ സൂര്യോദയങ്ങളും നിന്റെകൂടെയാകാൻ ആഗ്രഹിച്ചെങ്കിലും ദിനങ്ങളെണ്ണി കഴിയാനായ് നീ എന്നെ വിളിച്ചപ്പോൾ ആ സൂര്യോദയം തന്നെ ഞാൻ വേണ്ടെന്നു വെചു സ്നേഹത്തിനു പരിധി നിശ്ചയിക്കാൻ എനിക്കാവില്ല അതെന്നും അനന്തമായിരിക്കട്ടെ ഇന്ന് ഞാനും നീയും തോല്ക്കട്ടെ പ്രണയം ജയിക്കാനായി
Image
ഇനിയും തുറക്കാത്ത പ്രണയത്തിൻ താളുകൾ താഴിട്ടുപൂട്ടുന്നു ഞാൻ ഇനിയെന്റെ ഓർമകൾ തിരയില്ല നിൻ മുഖം ഇനിയെന്റെ മൗനം പറയില്ല സ്നേഹം ഇനിയെന്റെ ഹൃദയത്തിൻ ജാലകപ്പിടികളിൽ കാത്തിരിക്കില്ല ഞാൻ -നിനക്ക് വേണ്ടി