ഇനിയും തുറക്കാത്ത പ്രണയത്തിൻ താളുകൾ താഴിട്ടുപൂട്ടുന്നു ഞാൻ
ഇനിയെന്റെ ഓർമകൾ തിരയില്ല നിൻ മുഖം
ഇനിയെന്റെ മൗനം പറയില്ല സ്നേഹം
ഇനിയെന്റെ ഹൃദയത്തിൻ ജാലകപ്പിടികളിൽ കാത്തിരിക്കില്ല ഞാൻ -നിനക്ക് വേണ്ടി
ഓർമ്മതൻ വേരുകൾ നശിച്ചാലും എന്റെ ജീവന്റെ സ്പന്ദനം നീ തന്നെ ഉള്ളിലൊരായിരം നീറി പുകഞ്ഞിട്ടും വാത്സല്യമല്ലാതെ വിളമ്പിയിട്ടില്ല കൂടെ ഒരായിരം സ്നേഹവും കരുതലും
ഈ അടച്ചിട്ട മുറിയിലും ഒരു പുതുവെളിച്ചം ഞാൻ കാണുന്നു ആ പുതുപുലരിക്കായ് ഓരോ പുൽനാമ്പും കൊതിക്കുന്നു കിനാവളളികൾ പൂവിട്ടുതുടങ്ങി നാളെയുടെ പ്രതീക്ഷയുമായ്- ഞാനും.....
👍
ReplyDeleteNice
ReplyDelete