Posts

Showing posts from 2019
ഒരു പൗർണമി ഒരുക്കി ഞാൻ കാത്തിരുന്നു പിന്നെ എന്തിനീ കാർമേഘങ്ങളെ എന്നെ         അലങ്കരിക്കാൻ അയച്ചു അവ എന്നിൽ തീർത്തത് തീരാ മഴകളാണു അതിന്റെ ഓളങ്ങളിൽ ഞാൻ നിന്നെ                  തുഴയാൻ വിട്ടു പിന്നെയും നീ എന്നിലേക്കായ് നീന്തിത്തുടിച്ചു പക്ഷെ എനിക്ക് അസ്തമിക്കാൻ സമയമായി തോഴാ ഇനിയും കാത്തിരിക്കാം ഒരു പൗർണമി വരെ
Image
ഓർമ്മതൻ വേരുകൾ നശിച്ചാലും എന്റെ ജീവന്റെ സ്പന്ദനം നീ തന്നെ ഉള്ളിലൊരായിരം നീറി പുകഞ്ഞിട്ടും വാത്സല്യമല്ലാതെ വിളമ്പിയിട്ടില്ല കൂടെ ഒരായിരം സ്നേഹവും കരുതലും
Image
മറക്കാതിരിക്കാൻ ഓർമകൾ തന്നപ്പോൾ ഓർത്തില്ല  ഒരിക്കലും മറക്കില്ലെന്ന് എന്നിലിന്നും ജീവിക്കുന്ന സൗഹൃദം തന്ന ഈ- സ്നേഹവും കരുതലും എന്നുമുണ്ടാകട്ടെ
Image
ചില നിമിഷങ്ങൾ മതിയല്ലേ സ്നേഹം തിരിച്ചറിയാൻ അറിയാതെ മനസ്സിൽ നിന്നൊഴുകിയ വാക്കിനുമപ്പുറത്തെ സ്നേഹത്തിൻ തുടിപ്പുകൾ കാണാതിരിക്കരുത് ചിലപ്പോൾ അതുമാത്രമാകാം നമ്മെ ചേർത്തു നിർത്തുന്നത്