ഒരു പൗർണമി ഒരുക്കി ഞാൻ കാത്തിരുന്നു
പിന്നെ എന്തിനീ കാർമേഘങ്ങളെ എന്നെ
        അലങ്കരിക്കാൻ അയച്ചു
അവ എന്നിൽ തീർത്തത് തീരാ മഴകളാണു
അതിന്റെ ഓളങ്ങളിൽ ഞാൻ നിന്നെ
                 തുഴയാൻ വിട്ടു
പിന്നെയും നീ എന്നിലേക്കായ് നീന്തിത്തുടിച്ചു
പക്ഷെ എനിക്ക് അസ്തമിക്കാൻ സമയമായി തോഴാ
ഇനിയും കാത്തിരിക്കാം ഒരു പൗർണമി വരെ

Comments

Popular posts from this blog