Posts

Showing posts from June, 2018
നിന്നെ ഓർക്കാത്ത നിമിഷങ്ങളിൽ ........................    ഞാൻ മരിക്കുന്നു നിന്നെ ഓർക്കുന്ന നിമിഷങ്ങളിൽ ........................  ഞാൻ ഉരുകുന്നു  രണ്ടായാലും ഞാനില്ല നിന്റെ ജീവിതത്തിൽ തിരിച്ചറിയുന്നു , ഈ വൈകിയ വേളയിൽ 
നഷ്ടപ്രണയമെന്റെ വരികളാകുമ്പോൾ ചിതലരിക്കാത്തത് ഓർമകളാണ് ഞാനിന്നും പ്രണയിക്കുന്ന ഓർമകൾ ഒരു കാലത്തിനും കോലത്തിനും മായ്ക്കാൻ കഴിയാത്ത തീവ്രമായ ശക്തമായ പ്രണയം പ്രണയമാണെന്നറിയാതെ പ്രണയിച്ചതും പ്രണയിക്കാനായ് പ്രണയിച്ചതും പിന്നീടോരോ നിമിഷവും നീ എന്നിൽ ജീവിച്ചതും അവസാനം നഷ്ടപ്രണയമെന്ന സ്വകാര്യതയിൽ വീണ്ടും പ്രണയം, സഖി നീ മാത്രം 
Image
പതനം  രാവിന്റെ യാമങ്ങൾ കാത്തിരുന്നു സൂര്യകിരണങ്ങളെ മഞ്ഞിന്റെ മാറിടം കീറിപ്പൊളിക്കാൻ നോവിന്റെ വിഴുപ്പു ഭാണ്ഡങ്ങൾ ഒന്നൊന്നായ് പേറി യാത്രയായ് അവൾ, എന്നെന്നേക്കുമായി നിശബ്ദമായിരുന്നു ആ തേങ്ങൽ ഉരുകി തീരുമ്പോഴും ശപിക്കാനറിയാതെ ഒരിറ്റു ജലത്തുള്ളിയായ് അവശേഷിച്ചതാ പക്ഷേ തീർന്നില്ല ക്രൂരതകൾ കാലം,കാലന്റെ മുഖം മൂടിയിട്ട് തകർത്താടി ആ ചൂടേറ്റവൾ വാടി അവസാന നീരൊഴുക്കും നിലച്ചു കാണികളുണ്ടായിട്ടും സാക്ഷികളില്ലാതെ നിയമവ്യവസ്ഥികളുണ്ടായിട്ടും പരിരക്ഷയില്ലാതെ അവളും നടന്നു നീങ്ങി, ഇനി അവളും മറക്കാൻ വിധിച്ച കോടികളിലൊരാൾ , ഒരാള്മാത്രം
Image
മഴയുള്ള വീഥിയിൽ ഒരു കുടകീഴിലായ് ഒന്നായ് നടക്കുവാൻ മോഹിച്ചുപോയ് നനവുള്ള കൈകളാൽ ചേർത്തു പിടിക്കുമ്പോൾ നാണിച്ചു തലതാഴ്ത്താൻ കൊതിച്ചുപോയി നിൻ ചെറു നിസ്വനങ്ങൾ കേൾക്കുവാനായ് നിന്റെ നെഞ്ചോടു ചെവി ചേർക്കാൻ മോഹിച്ചുപോയ് മഴയുള്ള വീഥിയിൽ ഒരു കുടകീഴിലായ് എന്നുമെൻ നാഥനെന്നരികിൽ വേണം