Posts

Showing posts from 2020
Image
     ഈ അടച്ചിട്ട മുറിയിലും ഒരു പുതുവെളിച്ചം ഞാൻ കാണുന്നു                                              ആ പുതുപുലരിക്കായ് ഓരോ പുൽനാമ്പും കൊതിക്കുന്നു                                              കിനാവളളികൾ പൂവിട്ടുതുടങ്ങി നാളെയുടെ പ്രതീക്ഷയുമായ്-                                              ഞാനും.....
Image
നിലാവേ, നീയുള്ള രാത്രിയിൽ എന്നെ തലോടാൻ വരുന്ന ഈ- കാറ്റിനെ നീ അറിയുന്നുവോ  നിന്നിലേക്കു മാത്രമായ് നോക്കിയിരിക്കുമ്പോൾ  ഈ കാറ്റെന്നെ ഇക്കിളിയാക്കുന്നു  നിന്നെ പാതിവഴിയിൽ മറയ്ക്കാനായ് - ഇലകൾക്കിടയിലൂടെ ഘോഷ്ടികൾ കാണിക്കുന്നു  പിന്നീടെന്റെ കണ്ണുപൊത്തുന്നു.
ജീവൻ  ഒരു മാംസപിണ്ഡമായിരുന്ന എന്നിലേക്ക്  നീ വന്നു ചേരുമ്പോൾ, അറിഞ്ഞില്ല  നീ എന്റെ ജീവനാകുമെന്ന്, ഉൾത്തുടിപ്പാകുമെന്ന്  അവസാന ശ്വാസം വരെ നീ എന്നെ ചേർത്തുനിർത്തുമെന്നും. ഈ നിമിഷങ്ങളിൽ നീ എന്നിലോ, ഞാൻ - നിന്നിലോ ജീവിക്കുന്നെന്നറിയില്ല  പക്ഷേ ഒന്നറിയാം ഞാനും നീയും ഒന്നാണിന്ന്  നീയില്ലാതെ എനിക്കോ, ഞാനില്ലാതെ നിനക്കോ പൂർണതയില്ല.